പെരുന്നാൾ സംഗമം സംഘടിപ്പിച്ചു
text_fieldsയു.എ.ഇ കെ.എം.സി.സി കുറ്റിപ്പുറം പഞ്ചായത്ത് നാഷനൽ
കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: യു.എ.ഇ കെ.എം.സി.സി കുറ്റിപ്പുറം പഞ്ചായത്ത് നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ സംഗമം (ഹരിതം സീസൺ-2) സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന സംഗമം പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
കുടുംബ ബന്ധങ്ങളും സൗഹൃദ ബന്ധങ്ങളും ഊട്ടിയുറപ്പിക്കാൻ വിശേഷ ദിവസങ്ങൾക്കാകുമെന്ന് പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ പറഞ്ഞു. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ സംസാരിച്ചു.
പ്രവാസ ജീവിതത്തിൽ 35 വർഷം പൂർത്തിയാക്കിയ കുറ്റിപ്പുറം പഞ്ചായത്തിൽ നിന്നുള്ള 25 പേരെ ചടങ്ങിൽ ആദരിച്ചു. അബൂദബി കെ.എം.സി.സി സംസ്ഥാന സെക്രട്ടറി മൊയ്തുട്ടി വേളേരി, ദുബൈ കെ.എം.സി.സി ആക്ടിങ് സെക്രട്ടറി കെ.പി.എ. സലാം, ജില്ല പ്രസിഡന്റ് സിദ്ദീഖ് കാലൊടി, സെക്രട്ടറി നൗഫൽ വേങ്ങര, ജില്ല ഭാരവാഹികളായ മുജീബ് കോട്ടക്കൽ, ലത്തീഫ് തെക്കഞ്ചേരി, ജമാൽ മുസ്തഫ, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.
കുറ്റിപ്പുറം പഞ്ചായത്ത് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് അസീസ് വേളേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ഫാറൂഖ് കോനോട്ടിൽ സ്വാഗതവും പി.കെ. നിസാർ ഷാ നന്ദിയും പറഞ്ഞു. വിവിധ മേഖല കമ്മിറ്റികളുടെ കലാപരിപാടികളും റിയാസ് മാണൂർ നേതൃത്വം കൊടുത്ത മുട്ടിപ്പാട്ട് ഉൾപ്പെടെയുള്ള കലാപരിപാടികളും നടന്നു.
ഷുക്കൂർ മാസ്റ്റർ, സലാം മാസ്റ്റർ, ഇർഫാദ് തങ്ങൾ, റഫീഖ് പോട്ടയിൽ, മേലതിൽ സക്കീർ, സി.കെ. മുസ്തഫ, റിയാസ് ചെമ്പിക്കൽ, വി.എ. ഹുജ്ജത്ത്, ജഹ്സിർ വി.ടി, യാഹു പേരശന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.

