ഹാജിമാര്‍ക്ക് യാത്രയയപ്പ് നൽകി
text_fieldsഹാജിമാര്‍ക്ക് അബൂദബി കെ.എം.സി.സി നല്കിയ യാത്രയയപ്പ്
അബൂദബി: ഹജ്ജിന് പോകുന്ന അബൂദബി കെ.എം.സി.സി ജനറല്‍ സെക്രട്ടറി സി.എച്ച്. യൂസഫ്, വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട്, വടകര മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വടകര, പൊന്നാനി മണ്ഡലം പ്രസിഡന്റ് അഹമ്മദ് അക്ബര്‍ എന്നിവര്‍ക്ക് സംസ്ഥാന കെ.എം.സി.സി യാത്രയയപ്പ് നല്കി. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ പി.കെ. അഹമ്മദ് ബല്ല കടപ്പുറം പരിപാടി ഉദ്ഘാടനംചെയ്തു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റർ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുല്ല, സംസ്ഥാന ഭാരവാഹികളായ അഷ്റഫ് പൊന്നാനി, കോയ തിരുവത്ര, അബ്ദുല്‍ ബാസിത് കായക്കണ്ടി, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, മൊയ്ദുട്ടി വെളേരി, അന്‍വര്‍ ചുള്ളിമുണ്ട, ഷാനവാസ് പുളിക്കല്‍, ടി.കെ. അബ്ദുല്‍ സലാം, സി.പി. അഷ്റഫ് എന്നിവർ സംസാരിച്ചു.

