പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി ഇഫ്താര്‍ മീറ്റ്
text_fieldsഅബൂദബി: എമിറേറ്റിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി ഇസ്ലാമിക് സെന്ററില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.
പരിപാടിയില്‍ ഷബീല്‍ റഹ്മാന് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹ്സിന് മന്‍സൂര്‍, സെക്രട്ടറി അബ്ദുല്‍ മജീദ്, ഹാഫിസ് അലി, അഷ്റഫ് പൊന്നാനി, യാക്കൂബ് ഹസന്, തമീം, മിന്‍ഹ മന്‍സൂര്‍ സംസാരിച്ചു.
അഫ്സല്, അനുഷ് റഹ്മാന്, ഷക്കീബ്, അക്ബര്‍ പാലക്കല്‍, കൈനാഫ്, മന്‍സൂര്‍, റഹീസ്, അമീര്‍ നേതൃത്വം നല്കി. പഠനത്തില്‍ മികവ് തെളിയിച്ച ഹന ഹബീബ് റഹ്മാന്, സന ഫഹ്മിദ ഷാജി, യുംന ഷാജി എന്നിവര്‍ക്ക് അവാര്‍ഡുകൾ വി
തരണം ചെയ്തു.
അന്താരാഷ്ട്ര ബോഡി ബില്‍ഡിങ് ജേതാവായ പൊന്നാനി സ്വദേശി ആഷിക്കിനെ പരിപാടിയില്‍ ആദരിച്ചു.

