പ്രചര ചാവക്കാട് ഓണാഘോഷം
text_fieldsപ്രചര ചാവക്കാട് യു.എ.ഇ ചാപ്റ്ററിന്റെ ഓണാഘോഷം
കെ.വി. സുശീലന് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: പ്രചര ചാവക്കാട് യു.എ.ഇ ചാപ്റ്റർ ‘ഓണാരവം 2024’ എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. പ്രചര ചാവക്കാട് ചെയര്മാന് കെ.വി. സുശീലന് പരിപാടി ഉദ്ഘാടനം ചെയ്തു. ബിഗ് ബോസ് ഫെയിം ഷിയാസ് കരീം, സ്റ്റാര്‍ സിംഗര്‍ ഫെയിം ശിഖ പ്രഭാകര്‍ എന്നിവര്‍ അതിഥികളായിരുന്നു.
ചടങ്ങില്‍ യു.എ.ഇയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകരായ റിയാസ് കൂത്തുപറമ്പ്, സിറാജുദ്ദീന് മുസ്തഫ, മാധ്യമ പ്രവര്‍ത്തക സിന്ധു ബിജു, യു.എ.ഇയിലെ പ്രമുഖ സംരംഭകരായ ജാഫര്‍ മൂസ, അബ്ദുല്‍ റഫീഖ് പാലശ്ശേരി, ശമീല്‍ ബിന്‍ ജമീല്‍, അബ്ദുല്‍ റഷീദ്, ഷെമീര്‍ വട്ടിപ്പറമ്പത്ത്, സുബൈര്‍ നുറുക്കുപറമ്പില്‍, ഗോപാല്‍ സുധാകരന് എന്നിവരെ ആദരിച്ചു. ആയിരത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച ആഘോഷത്തിൽ പൂക്കളം, ചെണ്ടമേളം, തിരുവാതിര, പുലിക്കളി, വാദ്യമേളങ്ങളോടുകൂടിയ ഘോഷയാത്ര തുടങ്ങി നിരവധി ആവേശകരമായ പരിപാടികൾ അരങ്ങേറി. ഷാർജ എക്സ്പോ സെന്ററില്‍ രാവിലെ 11 മണിക്ക് ആരംഭിച്ച ഈ ആഘോഷപരിപാടികൾ വൈകീട്ട് എട്ടു മണിയോടെ സമാപിച്ചു.
പ്രചര ചാവക്കാട് യു.എ.ഇ ഭാരവാഹികളായ ഷാജി എം. അലി, ഉണ്ണി പുന്നാര, സുനിൽ കോചൻ, അലാവുദ്ദീൻ, ഫാറൂഖ്, ആരിഫ്, ഫിറോസ് അലി, ഷഹീർ, അന്‍വര്‍, സക്കറിയ, മണിധര്മന്, സുദർശൻ, ഷാഫി, ആഷിഫ്, സുധി, സാദിഖ് അലി, റോഷന് ആൻഡ് ടീം, നൗഷാദ് ചേറ്റുവ, ഷനീർ ആൻഡ് ടീം തുടങ്ങിയവർ കലാസാംസ്കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്കി.

