പ്രകാശന് തണ്ണീര്‍മുക്കത്തെ ആദരിച്ചു
text_fieldsഎഴുത്തുകാരൻ പ്രകാശന് തണ്ണീര്‍മുക്കത്തിന് സ്റ്റീവന്‍ റോക്കിലെ സഹ പ്രവര്‍ത്തകര്‍ നല്കിയ ആദരവ്
റാസല്‍ഖൈമ: എഴുത്തുകാരന് പ്രകാശന് തണ്ണീര്‍മുക്കത്തിന് സഹപ്രവര്‍ത്തകരുടെ ആദരം. റാക് സ്റ്റീവന്‍ റോക്കിലെ ജീവനക്കാരനായ പ്രകാശന്റേതായി കഥ, കവിത, ചെറുകഥ തുടങ്ങിയ സമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഷാര്‍ജ പുസ്തകമേളയിലും ആലപ്പുഴ സ്വദേശിയായ പ്രകാശന്റെ പുസ്തകം പുറത്തിറങ്ങിയിരുന്നു. സ്റ്റീവന്‍ റോക്ക് ജീവനക്കാരുടെ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഡിപിന് ജോസ് മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പ് ഓഫിസര്‍ അരുണ്‍ ഉപഹാരവും നാരായണ റെഡ്ഡി പൊന്നാടയും അണിയിച്ചു. സന്ദീപ്, അനു കൃഷ്ണന്, രാജേഷ്, ജിഷ്ബു പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.

