കമോൺ കേരള ടിക്കറ്റിന് സമ്മാനം
text_fieldsഷെബ്ന ഷാജിർ, രഞ്ജിത് ജോൺ
ദുബൈ: കമോൺ കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടിക്കറ്റ് സമ്മാന പദ്ധതിയിലെ ആദ്യ വിജയികളായി ഷെബ്ന ഷാജിറും രഞ്ജിത് ജോണും. ഒന്നാം സമ്മാനമായ സ്മാർട്ട് ട്രാവൽ സ്പോൺസർ ചെയ്യുന്ന 1000 ദിർഹമിന്റെ എയർ ടിക്കറ്റ് വൗച്ചർ ഷാർജ അൽ മജാസിലെ ഷെബ്ന ഷാജിർ സ്വന്തമാക്കി. രണ്ടാം സമ്മാനത്തിനർഹനായ രഞ്ജിത് ജോണിന് ഒരുവർഷം ‘ഗൾഫ് മാധ്യമം’ ദിനപത്രം സൗജന്യമായി ലഭിക്കും.
അഞ്ച് ഘട്ടമായാണ് നറുക്കെടുപ്പ് . ഓരോ രണ്ടു ദിവസങ്ങളിലും നറുക്കെടുപ്പുണ്ടാകും. കമോൺ കേരള ടിക്കറ്റെടുക്കുന്നവരിൽനിന്ന് നറുക്കിട്ട് തിരഞ്ഞെടുത്താണ് വിജയികളെ പ്രഖ്യാപിക്കുന്നത്. വെള്ളിയാഴ്ചയാണ് അടുത്ത നറുക്കെടുപ്പ്.

