കമോൺ കേരള ടിക്കറ്റിന് സമ്മാനം; സാദിഖും ഷംനാദും വിജയി
text_fieldsസാദിഖ് , ഷംനാദ്
ദുബൈ: ‘ഗൾഫ് മാധ്യമം കമോൺ കേരള’യുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടിക്കറ്റ് സമ്മാന പദ്ധതിയുടെ നാലാം ഘട്ടത്തിൽ എൻ.കെ. സാദിഖും ഷംനാദ് ശംസുദ്ദീനും വിജയികളായി. ഒന്നാം സമ്മാനമായ സ്മാർട് ട്രാവൽ സ്പോൺസർ ചെയ്യുന്ന 1000 ദിർഹമിന്റെ എയർ ടിക്കറ്റ് വൗച്ചർ ഷാർജ മുവൈലയിൽ താമസിക്കുന്ന സാദിഖ് സ്വന്തമാക്കി.
രണ്ടാം സമ്മാനമായ ഒരു വർഷത്തെ ‘ഗൾഫ് മാധ്യമം’ പത്രം അൽഐനിൽ താമസിക്കുന്ന ഷംനാദും സ്വന്തമാക്കി. ഓരോ രണ്ടു ദിവസങ്ങളിലും നറുക്കെടുപ്പുണ്ടാകും. കമോൺ കേരള ടിക്കറ്റെടുക്കുന്നവരിൽനിന്ന് നറുക്കിട്ട് തിരഞ്ഞെടുത്താണ് വിജയികളെ പ്രഖ്യാപിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് അടുത്ത നറുക്കെടുപ്പ്.

