ഖാഇദുൽ ഖൗം 2025 ബ്രോഷർ പ്രകാശനം
text_fieldsഖാഇദുൽ ഖൗ ം അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനത്തിന്റെയും കർമശ്രേഷ്ഠ പുരസ്കാരത്തിന്റെയും
ബ്രോഷർ അബ്ബാസലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യുന്നു
ദുബൈ: ദുബൈ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം സംഘടിപ്പിക്കുന്ന ഖാഇദുൽ ഖൗ ം അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനത്തിന്റെയും കർമ ശ്രേഷ്ഠാ പുരസ്കാരത്തിന്റെയും ബ്രോഷർ മലപ്പുറം ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ ദുബൈയിൽ പ്രകാശനം ചെയ്തു.
ജലീൽ മഷ്ഹൂർ തങ്ങൾ, വി.കെ.കെ റിയാസ്, നാസിം പാണക്കാട്, നിഷാദ് മൊയ്ദു, ഫസൽ തങ്ങൾ, ടി.ടി മുനീർ, കോയിലോത്ത് അബൂബക്കർ ഹാജി, പി.വി നിസാർ, റഹീസ് കോട്ടക്കൽ, സി. ഫാത്തിഹ്, ജഅഫർ നിലയെടുത്ത്, ടി.കെ ബഷീർ എന്നിവർ സംബന്ധിച്ചു.

