ക്വിസ് മത്സരം സംഘടിപ്പിച്ചു
text_fieldsഅൽഐൻ: ‘നമ്മൾ പ്രവാസികൾ’ സൗഹൃദ കൂട്ടായ്മ റമദാൻ മാസത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ക്വിസ് മത്സരവും ബാങ്കുവിളി മത്സരവും ഖുർആൻ പാരായണ മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ബാബു സി.ടി. വൈരങ്കോടും രണ്ടാം സ്ഥാനം സലീം കണ്ണൂരും മൂന്നാം സ്ഥാനം മുബഷിറ പാണ്ടിക്കാടും കരസ്ഥമാക്കി. ക്വിസ് മാസ്റ്റർ വി.ടി. അലി മോൻ നേതൃത്വം നൽകി.
ബാങ്കുവിളിയിൽ ഒന്നാം സ്ഥാനം അബ്ദുസ്സലാം മേനാട്ടിൽ, രണ്ടാം സ്ഥാനം അബ്ദുൽ കരീം കോഡൂർ, മൂന്നാം സ്ഥാനം അറഫാത്ത് ബി.പി. അങ്ങാടി എന്നിവർ കരസ്ഥമാക്കി. ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം അബ്ദു റഷീദ് കാവന്നൂർ, രണ്ടാം സ്ഥാനം അബ്ദുൽ കരീം പെരുമ്പടപ്പ്, മൂന്നാം സ്ഥാനം കരീം എ.സി എന്നിവർ നേടി. നാസർ താണിക്കാട് അധ്യക്ഷത വഹിച്ചു. മുസ്തഫ പി.കെ കൂടായ് ഉദ്ഘാടനം നിർവഹിച്ചു. കോഓഡിനേറ്റർ അലി കെ.എസ്.എ, രവി നന്നങ്ങാൻ കുഞ്ഞുട്ടി, കൂട്ടായ് അബ്ദു റഷീദ് കാവന്നൂർ എന്നിവർ സംസാരിച്ചു. വി.ടി. അലിമോൻ പെരുന്തല്ലൂർ സ്വാഗതവും ഹമീദ് വൈരങ്കോട് നന്ദിയും പറഞ്ഞു.

