റാക് ബുഖാരി മദ്റസക്ക് നൂറുമേനി
text_fieldsസമസ്ത പൊതു പരീക്ഷയില്‍ റാക് ബുഖാരി മദ്റസയില്‍ നിന്ന് ടോപ് പ്ലസ് നേടിയ നിഹാല്‍ മുഹമ്മദ്, ഉമര്‍ മുഹമ്മദ് ബിന്‍
ഇസ്മാഈല്‍, മുഹമ്മദ് ആദില്‍, ആയിശ സലീം എന്നിവര്‍
റാസല്‍ഖൈമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്റസ പൊതു പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി റാക് ബുഖാരി മദ്റസ. ടോപ് പ്ലസിന് പുറമെ നിരവധി വിദ്യാര്‍ഥികള്‍ ഡിസ്റ്റിങ്ഷന്‍, ഫസ്റ്റ് ക്ലാസ് നേടി ഉയര്‍ന്ന വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. അഞ്ചാം ക്ലാസില്‍ നിന്ന് നിഹാല്‍ മുഹമ്മദ്, ഉമര്‍ മുഹമ്മദ് ബിന്‍ ഇസ്മാഈല്‍, ഏഴാം തരത്തില്‍ നിന്ന് മുഹമ്മദ് ആദില്‍, ആയിശ സലീം എന്നിവരാണ് ടോപ് പ്ലസിനര്ഹരായവര്. ബുഖാരി മദ്റസക്ക് മികച്ച വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെ മാനേജ്മെന്റ് അനുമോദനം അറിയിച്ചു.

