റമദാൻ ക്വിസ്: അവസാനഘട്ട വിജയികളെ പ്രഖ്യാപിച്ചു
text_fieldsദുബൈ: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച റമദാൻ ക്വിസിന്റെ അവസാനഘട്ട വിജയികളെ പ്രഖ്യാപിച്ചു. പത്രത്തിൽ നൽകിയ ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് 10 വിജയികളെ തിരഞ്ഞെടുത്തത്. റോവ് ടൂറിസം നൽകുന്ന ഗിഫ്റ്റ് വൗച്ചറാണ് വിജയികൾക്ക് സമ്മാനിക്കുക.
വൗച്ചറുകൾ ഡിജിറ്റലായി വിജയികളുടെ വാട്സ്ആപ് നമ്പറിലേക്ക് അയക്കും. റമദാനിൽ മൂന്ന് ഘട്ടങ്ങളായാണ് മത്സരം നടത്തുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളുടെ വിജയികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഒരു ദിവസം ഒരു വിജയി എന്ന രീതിയിൽ 30 ദിവസത്തേക്ക് 30 വിജയികളെ തിരഞ്ഞെടുത്താണ് സമ്മാനം നൽകുന്നത്. ഓരോ ദിവസവും പത്രത്തിൽ നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം സമർപ്പിക്കുന്നവരിൽനിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.
വിജയികളുടെ പേരും എമിറേറ്റും
ഷൈജു മോൻ (അബൂദബി), സഫ മാളിയേക്കൽ (ഷാർജ), ശീതൾ (അജ്മാൻ), ഖദീജ സുഹാന (ദുബൈ), സഫ്വ (അബൂദബി), മുഹമ്മദ് ശാക്കിർ(അബൂദബി), ദനീൻ യാസിർ(അബൂദബി), സാബിർ കളത്തിൽ (ഷാർജ).

