സ്വീകരണം നൽകി
text_fieldsപി.കെ. നവാസിനും ഡോ. അരുൺകുമാറിനും ഷാർജ കെ.എം.സി.സി ദുബൈ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
ദുബൈ: ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, പ്രമുഖ മാധ്യമ പ്രവർത്തകൻ ഡോ. അരുൺകുമാർ എന്നിവർക്ക് ദുബൈ അന്താരാഷ്ട വിമാനത്താവളത്തിൽ സ്വീകരണം നൽകി. ജില്ല പ്രസിഡന്റ് ടി.കെ. അബ്ബാസ്, വൈസ് പ്രസിഡന്റ് ഫൈസൽ കോടശ്ശേരി എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു.
ഷാർജ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി. ഹാഷിം, സെക്രട്ടറി നസീർ കുനിയിൽ, ജില്ല ട്രഷറർ അഷ്റഫ് അത്തോളി, ജില്ല നേതാക്കളായ ഷമീൽ പള്ളിക്കര, റിയാസ് കാട്ടിൽപീടിക, സി.കെ. കുഞ്ഞബ്ദുല്ല, സജിഹാസ് പുതുപ്പണം, മണ്ഡലം നേതാക്കളായ ശാഫി വള്ളിക്കാട്, റിയാസ് കാന്തപുരം, റഫീഖ് നാദാപുരം, സാദിഖ് ബാലുശ്ശേരി, സമീർ സി.കെ എന്നിവരും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.

