ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി
text_fieldsഇന്ത്യൻ സ്കൗട്ട് ഗൈഡ് ഫെലോഷിപ് അറബ് റീജ്യൻ ജുനൈദ് കൈപ്പാണിക്ക് ഉപഹാരം നൽകുന്നു
ദുബൈ: അന്താരാഷ്ട്ര ഹ്യുമാനിറ്റേറിയൻ അവാർഡ് നേടിയ വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് യു.എ.ഇ ആസ്ഥാനമായി വിവിധ അറബ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൗട്ട് ഗൈഡ് ഫെലോഷിപ് അറബ് റീജ്യന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
സ്കൗട്ടിലെ മുതിർന്ന അംഗങ്ങളുടെ പ്രസ്ഥാനമായ സ്കൗട്ട് ഗൈഡ് ഫെലോഷിപ് അറബ് റീജ്യൻ പ്രവാസ ജീവിതത്തിലും സ്കൗട്ടിങ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് മാതൃകാപരമാണെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. ചടങ്ങിന് സ്കൗട്ട് ഗൈഡ് ഫെലോഷിപ് അറബ് റീജ്യൻ പ്രസിഡന്റ് ഡോ. പ്രിൻസ് ഹംസ, ജനറൽ സെക്രട്ടറി വി.പി. സുഫിയാൻ, അംബാസഡർ നാസിഫ് സി. മൊയ്തുട്ടി എന്നിവർ നേതൃത്വം നൽകി.

