നിദ അൻജൂമിന് സ്വീകരണം നൽകി
text_fieldscap: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി നിദ അൻജൂമിന് ദുബൈ എയർപോർട്ടിൽ നൽകിയ സ്വീകരണം
ദുബൈ: ഫ്രാൻസിലെ മോൻപാസിയറിൽവെച്ച് നടന്ന എൻഡുറൻസ് വേൾഡ് ചാമ്പ്യൻഷിപ് സീനിയർ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മികച്ച പ്രകടനം നടത്തിയ നിദ അൻജൂമിന് ദുബൈ എയർപോർട്ടിൽ ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മറ്റി സ്വീകരണം നല്കി.
160 കിലോമീറ്റര്‍ ദൈർഘ്യമുള്ള മത്സരം മികച്ച പ്രകടനത്തോടെയാണ് നിദ പൂർത്തിയാക്കിയത്. ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് സിദ്ദീഖ് കാലൊടി ഉപഹാരം നൽകി സ്വീകരിച്ചു.
ചടങ്ങിൽ അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും ദുബൈ കെ.എം.സി.സി ഉപദേശക സമിതി അംഗവുമായ ഡോ. അൻവർ അമീൻ, ജില്ല ജനറല്‍ സെക്രട്ടറി നൗഫൽ വേങ്ങര, ട്രഷറർ സി.വി അഷ്റഫ്, വൈസ് പ്രസിഡന്റുമാരായ നാസർ കുറുമ്പത്തൂർ, മൊയ്തീൻ പൊന്നാനി, സെക്രട്ടറിമാരായ ശിഹാബ് ഏറനാട്, ലത്തീഫ് തെക്കഞ്ചേരി, തിരൂർ മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ നൗഷാദ് പറവണ്ണ, സുബൈര്‍ കുറ്റൂർ, ഷിഹാബ് മുട്ടിക്കാടൻ, സഫ്വാൻ വെട്ടം, ഹൈദർ മുണ്ടത്തോട്ടിൽ, കൽപകഞ്ചേരി പഞ്ചായത്ത് ഭാരവാഹികളായ ഇഖ്ബാൽ പള്ളിയത്ത്, കുഞ്ഞീൻ ചെമ്പൻ എന്നിവർ സംബന്ധിച്ചു.

