ഇൻകാസ് സ്വീകരണം
text_fieldsഷാർജ: ഹ്രസ്വസന്ദർശനാർഥം യു.എ.ഇയിലെത്തിയ മുൻ എം.എൽ.എയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണന് ഷാർജ ഇൻകാസ് കാസർകോട് ജില്ല കമ്മിറ്റി സ്വീകരണം നൽകി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കെ.എം. സുധാകരൻ അധ്യക്ഷത വഹിച്ചു.ഇൻകാസ് യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരി, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ തച്ചങ്ങാട്, റാഫി പട്ടേൽ, ഷാർജ കമ്മിറ്റി സെക്രട്ടറി വി. നാരായണൻ നായർ, മാധവൻ തച്ചങ്ങാട്, ഹിദായത്തുല്ല, എ.വി. മധു, പവിത്രൻ നിട്ടൂർ, എ.വി. കുമാരൻ, ജയൻ ഏച്ചിക്കാട് എന്നിവർ സംസാരിച്ചു. ജയപ്രകാശ് പാക്കം സ്വാഗതവും മുഹമ്മദ് കുഞ്ഞി മേൽപറമ്പ് നന്ദിയും പറഞ്ഞു.

