റെഡ്ക്രസൻറിെൻറ കേരള നിധിയിലേക്ക് അക്കാഫ് ധനസമാഹരണം ഇന്നു മുതൽ
text_fieldsദുബൈ: പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് കൈത്താങ്ങേകാൻ സി.ഡി.എ അംഗീകാരമുള്ള അക്കാഫ് വളണ്ടിയർ ഗ്രൂപ്പ് എമിറേറ്റ്സ് റെഡ്ക്രസൻറിനു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു. ഇന്നു മുതൽ ഒരു മാസം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായാണ് അക്കാഫ് അംഗങ്ങൾ കാമ്പയിൻ നടത്തുക. യു.എ.ഇ നൽകിയ സ്നേഹത്തിന് നന്ദി പ്രകടിപ്പിക്കുന്ന ടി ഷർട്ട് ധരിച്ചാണ് ഇവരെത്തുക.
കോളജ് പൂർവ്വവിദ്യാർഥി സംഘങ്ങളുടെ കേരള കൂട്ടായ്മയാണ് അക്കാഫ്. നാട്ടിലുള്ള അംഗങ്ങൾ പ്രളയമേഖലകളിലെ രക്ഷാ-ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമാണെന്നും എമിറേറ്റ്സ് റെഡ്ക്രസൻറ് ദുബൈ ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽഹാജ് അൽ സറൂനിയുടെ സാന്നിധ്യത്തിൽ ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. പോൾ ടി.ജോസഫ്, ജുബി കുരുവിള, ദീപു.എ.എസ്, വെങ്കിട് മോഹൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, പ്രവീൺ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
