വി. നന്ദകുമാറിന് റിട്ടെയിൽ മാർക്കോം ഐക്കൺ പുരസ്കാരം
text_fieldsറിട്ടെയിൽ മാർകോം ഐക്കൺ പുരസ്കാരം മെറ്റ മെന മേഖല മേധാവി അന്ന ജെർമനോസിൽനിന്ന് വി. നന്ദകുമാർ ഏറ്റുവാങ്ങുന്നു
ദുബൈ: റീട്ടെയിൽ മാർക്കോം ഐക്കൺ പുരസ്കാരം ലുലു ഗ്രൂപ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറിന്. ദുബൈയിൽ നടന്ന വാർഷിക റീട്ടെയിൽ എം.ഇ ഉച്ചകോടിയിൽ മെറ്റാ മെന മേഖല മേധാവി അന്ന ജർമനോസ് പുരസ്കാരം സമ്മാനിച്ചു. രണ്ടുപതിറ്റാണ്ടായി ആഗോളതലത്തിൽ ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിങ്, കമ്യൂണിക്കേഷൻ മേഖലകൾക്ക് നൽകിയ സംഭാവന വിലയിരുത്തിയാണ് പുരസ്കാരം. ഫേസ്ബുക്ക്, ഗൂഗിള്‍, ടിക് ടോക്ക്, സീബ്ര ടെക്നോളജീസ്, ഇമേജസ് റീട്ടെയില്‍ മാഗസിന് തുടങ്ങിയ ആഗോള കമ്പനികളില്‍നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ഫോബ്സ് മാസികയുടെ മിഡില്‍ ഈസ്റ്റിലെ മികച്ച അഞ്ച് മാര്‍ക്കറ്റിങ് പ്രഫഷനലുകളുടെ പട്ടികയിലും നന്ദകുമാര്‍ ഇടംനേടിയിരുന്നു.

