സാദിഖലി തങ്ങള്‍ ഞായറാഴ്ച അബൂദബിയില്‍
text_fieldsഅബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ അബൂദബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി
ഭാരവാഹികള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
അബൂദബി: അബൂദബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഞായറാഴ്ച അബൂദബിയില്‍ ഒരുക്കുന്ന സൗഹൃദ, സാഹോദര്യ സന്ദേശ പരിപാടിയില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
രാത്രി എട്ടിന് അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെൻറില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.
യു.എ.ഇയിലെ വിവിധ മതനേതാക്കളും പ്രമുഖ വ്യക്തികളും സംബന്ധിക്കും.
കെ.എം.സി.സി അംഗത്വ വിതരണ കാമ്പയിനില്‍ മികച്ച പ്രതികരണമാണുള്ളതെന്നും 20 ദിവസത്തിനുള്ളിൽ അരലക്ഷത്തോളം പേരാണ് അംഗത്വം എടുത്തതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. യു.എ.ഇ നാഷനല്‍ കെ.എം.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് യു. അബ്ദുല്ല ഫാറൂഖി, അബൂദബി കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് ശുക്കൂര്‍ അലി കല്ലിങ്കല്‍, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ പി.കെ. അഹമ്മദ്, വൈസ് പ്രസിഡന്റ് റസാഖ് ഒരുമനയൂര്‍, സെക്രട്ടറി മജീദ് അണ്ണാന്‍തൊടി, സെക്രട്ടറി റഷീദ് പട്ടാമ്പി വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

