Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഞ്ജയ് ദത്തിന് ദുബൈ ഗോൾഡൻ വിസ
text_fieldsbookmark_border
ബോളിവുഡ് നടൻ സഞ്ജയ് ദത്ത് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറിയിൽനിന്ന് ഗോൾഡൻ വിസ പതിപ്പിച്ച പാസ്പോർട്ട് ഏറ്റുവാങ്ങുന്നു
ദുബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന് ദുൈബ ഗോൾഡൻ വിസ നൽകി ആദരിച്ചു.പത്ത് വർഷത്തെ ദീർഘകാല വിസ ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി സമ്മാനിച്ചു. വിസ സമ്മാനിച്ച ദുബൈ സർക്കാറിന് നന്ദി അറിയിക്കുന്നതായി സഞ്ജയ് ദത്ത് ട്വിറ്ററിൽ കുറിച്ചു. ആദ്യമായാണ് ഇന്ത്യയിലെ മുഖ്യധാരാ നടന് ദുബൈ ഗോൾഡൻ വിസ നൽകുന്നത്.
കഴിഞ്ഞ ദിവസം ബ്രസീൽ മുൻ ഫുട്ബാൾ താരം റൊണാൾഡീഞ്ഞോക്ക് ഗോൾഡൻ വിസ നൽകിയിരുന്നു. നിലവിൽ യു.എ.ഇയിലേക്ക് യാത്രാവിലക്കുണ്ടെങ്കിലും ഗോൾഡൻ വിസക്കാർക്ക് വരുന്നതിൽ തടസ്സമില്ല.
Next Story

