സ്കോട്ട സ്നേഹസദ്യ ഒരുക്കുന്നു
text_fieldsഷാർജ: സർ സയ്യദ് കോളജ് തളിപ്പറമ്പ അലുമ്നി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ അംഗങ്ങൾക്കായി സ്നേഹ സദ്യ എന്ന പേരിൽ വിപുലമായ പരിപാടികൾ ഒക്ടോബർ 12,13 തീയതികളിലായി അജ്മാനിലെ ലക്ഷ്വറി ഫാം ഹൗസിൽ വെച്ച് നടത്തും. ഗൃഹാതുരത്വം നിറഞ്ഞ പല മത്സരങ്ങളും ഹെന്ന, പായസം മത്സരങ്ങളും ഇതോടൊപ്പം നടത്തും.
കൂടാതെ, സദ്യയും പൂക്കള മത്സരവും സംഗീത പരിപാടികളും, വടം വലിയുമുണ്ടായിരിക്കും. അക്കാഫ് അസോസിയേഷനും ഹരിതം ബുക്സും ചേർന്നൊരുക്കുന്ന എന്റെ കലാലയം ശ്രേണിയിലേക്ക് സ്കോട്ട സമാഹരിച്ച ഓർമ കുറിപ്പുകളുടെ കവർ പ്രകാശനവും ചടങ്ങിൽ നടക്കും. ഈ ഓർമകുറിപ്പുകൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

