Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീതിസാഹിബ് ഫൗണ്ടേഷൻ പ്രസംഗ മത്സരം
text_fieldsbookmark_border
ഷാർജ: സീതിസാഹിബിനെ കുറിച്ച് ഇംഗ്ലീഷ് ഭാഷയിൽ പുസ്തകം പുറത്തിറക്കാനും, വിദ്യാർഥികൾക്ക് ഇംഗ്ലീഷിലും, പൊതുജനങ്ങൾക്കായി മലയാളത്തിലും പ്രസംഗമത്സരം സംഘടിപ്പിക്കാനും സീതിസാഹിബ് ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്റർ തീരുമാനിച്ചു. ഇതു സംബന്ധിച്ചു ചേർന്ന യോഗം ജലീൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കബീർ ചാന്നൻകര അധ്യക്ഷത വഹിച്ചു. തയ്യിബ് ചേറ്റുവ, നുഫൈൽ പുത്തൻചിറ, റിസ ബഷീർ, അസ്കർ പുത്തൻചിറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ സ്വാഗതവും സിദ്ദീഖ് തളിക്കുളം നന്ദിയും പറഞ്ഞു.
Next Story
