സേവനം എമിറേറ്റ്സ് യു.എ.ഇ ഓണനിലാവ് ബ്രോഷര്‍ പ്രകാശനം
text_fieldsസേവനം എമിറേറ്റ്സ് യു.എ.ഇ ഓണനിലാവ് ബ്രോഷര്‍ പ്രകാശനം റാക് ഇന്ത്യന്‍
അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാര്‍ നിര്‍വഹിക്കുന്നു
റാസല്‍ഖൈമ: സേവനം എമിറേറ്റ്സ് യു.എ.ഇയുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ റാസല്‍ഖൈമയില്‍ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ‘ഓണനിലാവ്’ എന്നപേരില്‍ സംഘടിപ്പിക്കുന്ന ആഘോഷത്തിന്റെ പ്രചാരണാര്‍ഥം ഇറക്കിയ ബ്രോഷറിന്റെ പ്രകാശനം റാക് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാര്‍ നിര്‍വഹിച്ചു.
റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ രഞ്ജിത്ത് രാജന് ബ്രോഷര്‍ ഏറ്റുവാങ്ങി. സേവനം എമിറേറ്റ്സ് യു.എ.ഇ പ്രസിഡന്റ് സുദര്ശനന് അധ്യക്ഷത വഹിച്ചു. കെ. അസൈനാര്‍, കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന, എം.ബി. അനീസുദ്ദീന്‍, മനോഹരന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രഞ്ജിത്ത് സ്വാഗതവും സേവനം എമിറേറ്റ്സ് യു.എ.ഇ സെക്രട്ടറി സുരേഷ് ദിവാകരന് നന്ദിയും പറഞ്ഞു.

