സേവനം എസ്.എന്‍.ഡി.പി ഓണാഘോഷം
text_fieldsഅല്‍ഐന്‍: സേവനം എസ്.എന്‍.ഡി.പി യോഗം അൽ ഐന്‍ യൂനിയന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ജിബൂട്ടി യു.എ.ഇ അംബാസഡര്‍ അഹമ്മദ് യബൂനി അല്‍ ദാഹരി ഉദ്ഘാടനം ചെയ്തു. അബൂദബി പൊലീസ് മേധാവികളും നടി സ്നേഹ ശ്രീകുമാറും മുഖ്യാതിഥിയായിരുന്നു. എസ്.എന്‍.ഡി.പി യു.എ.ഇ ചെയര്മാന് എം.കെ. രാജന്, വൈസ് ചെയര്മാന് എസ്. പ്രസാദ്, അസി. സെക്ര. ഷൈന്‍ കെ. ദാസ്, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസി. മുബാറക് മുസ്തഫ, മണികണ്ഠന്, റസിയ ഇഫ്തിഖാര്‍, ഇ.കെ. സലാം, ജിമ്മി, ഡോ. ഷാഹുല്‍ ഹമീദ്, രാമരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ എം.കെ. രാജനെ 'സേവന രത്ന' പുരസ്കാരം നല്കി ആദരിച്ചു. എസ്.എന്‍.ഡി.പി അല്‍ ഐന്‍ പ്രസിഡന്റ് അനിമോന് രവീന്ദ്രന് അധ്യക്ഷത വഹിച്ചു. സുരേഷ് തിരുക്കുളം സ്വാഗതവും ജയശ്രീ അനിമോന് നന്ദിയും പറഞ്ഞു.

