Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഡാന് സഹായവുമായി ഷാർജയുടെ ദുരിതാശ്വാസ വിമാനം
text_fieldsbookmark_border
ഷാർജയുടെ ദുരിതാശ്വാസ വിമാനം സുഡാനിലേക്ക് പുറപ്പെടുന്നു
ഷാർജ: ഷാർജ ചാരിറ്റി ഇൻറർനാഷനൽ (എസ്.സി.ഐ) സ്പോൺസർ ചെയ്ത ദുരിതാശ്വാസ വിമാനം 20 ടണ്ണിലധികം ദുരിതാശ്വാസ സാധനങ്ങളുമായി സുഡാനിലെത്തി. പ്രളയബാധിതരായ സുഡാനിലെ ജനങ്ങളെ സഹായിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം 'ഷാർജ മുതൽ സുഡാൻ വരെ'എന്ന സംരംഭത്തിെൻറ ഭാഗമായാണ് സഹായം. ഷാർജ ചാരിറ്റി ഇൻറർനാഷനൽ ചെയർമാൻ ശൈഖ് സഖർ ബിൻ മുഹമ്മദ് ബിൻ ഖാലിദ് അൽ ഖാസിമിയും ഡയറക്ടർ ബോർഡ് അംഗങ്ങളും ഷാർജ എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരും വളൻറിയർ സംഘത്തെ യാത്രയാക്കി.
Next Story

