ശൈഖ് മുഹമ്മദ് ബിൻ സായിദ് ജോർഡനിൽ
text_fieldsദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ജോർഡനിലെത്തി. അമ്മാനിലെ മാർക അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി. പിന്നീട് നടന്ന കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ സംബന്ധിച്ചും വിവിധ പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. യുദ്ധം തുടരുന്ന ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട ഇരുവരും സിവിലിയന്മാരെ സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്ന് പറഞ്ഞു. സമാധാനം കൈവരിക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ രാഷ്ട്രീയ പരിഹാരം കാണണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
