Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രദ്ധനേടി അധ്യാപക ദിനാചരണം

text_fields
bookmark_border
ശ്രദ്ധനേടി അധ്യാപക ദിനാചരണം
cancel
camera_alt


ഷാർജ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച അധ്യാപക ദിനാചരണ ചടങ്ങിൽ അധ്യാപകർക്ക് ഉപഹാരം നൽകുന്നു


ഷാർജ: ഇന്ത്യയുടെ ദേശീയ അധ്യാപക ദിനത്തിൽ വൈവിധ്യമാർന്ന പരിപാടികളുമായി ശ്രദ്ധനേടി ഷാർജ ഇന്ത്യൻ സ്കൂൾ. ഓരോ വിദ്യാർഥിയും അധ്യാപകരായി ക്ലാസെടുക്കുകയും സ്വന്തം ഗുരുനാഥർക്ക് ആദരവർപ്പിക്കുകയും ചെയ്തു. മികച്ച ഭാവി പടുത്തുയർത്താനായി അധ്യാപകർ വഹിക്കുന്ന പങ്കിനെ ആവിഷ്കരിച്ച് കുട്ടികൾ കലാപരിപാടികളും അവതരിപ്പിച്ചു.

ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീമും ജന. സെക്രട്ടറി ടി.വി. നസീറും അധ്യാപകർക്ക് ആശംസകളർപ്പിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ. പ്രമോദ് മഹാജനും അധ്യാപകരെ അഭിനന്ദിച്ച് സംസാരിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Shradhanedi Teacher's Day Celebration
Next Story