ശുഹൈബ് രക്തസാക്ഷിത്വദിനം
text_fieldsഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ ശുഹൈബ് രക്തസാക്ഷിത്വദിനാചരണം
ഷാർജ: ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ശുഹൈബ് രക്തസാക്ഷിത്വദിനം ആചരിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് പേർ ഷുഹൈബിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
അസോസിയേഷൻ മുൻ പ്രസിഡന്റും ഇൻകാസ് മിഡിലീസ്റ്റ് കൺവീനറുമായ ഇ.പി. ജോൺസൺ ഉദ്ഘാടനം ചെയ്തു.
പ്രസാദ് കാളിദാസ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ, വർക്കിങ് പ്രസിഡന്റ് ഷാജി, ഷാർജ ഇൻകാസ് ആക്ടിങ് പ്രസിഡന്റ് ബാബു വർഗീസ്, വർക്കിങ് പ്രസിഡൻറ് ബിജു എബ്രഹാം, ട്രഷറർ മാത്യു ജോൺ, മതേതര ജനാധിപത്യ മുന്നണി ജനറൽ കൺവീനർ രഞ്ജൻ ജേക്കബ്, ബി.എ. നാസർ, റഫീഖ് സുധാകരൻ കാസർകോട്, നൗഷാദ് മണ്ടേകാവ്, ഷൈജു അമ്മാനപ്പാറ, അജിത് കണ്ണൂർ, സന്തോഷ് നായർ തുടങ്ങിയവർ സംസാരിച്ചു. ജോജിത് സ്വാഗതവും നൗഫാദ് നന്ദിയും പറഞ്ഞു.

