സ്പോർട്സ് ഡേ സംഘടിപ്പിച്ചു
text_fieldsഉമ്മുല്‍ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ നടത്തിയ സ്പോർട്സ് ഡേയിലെ വിജയികൾ മന്ത്രി വി. അബ്ദുൽ റഹ്മാനൊപ്പം
ഉമ്മുല്‍ ഖുവൈൻ: ഉമ്മുല്‍ ഖുവൈൻ ഇന്ത്യൻ അസോസിയേഷനില്‍ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചു. കേരള സ്പോർട്സ്-വഖഫ് മന്ത്രി വി. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് സജാദ് നാട്ടിക അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എസ്. രാജീവ് സ്വാഗതവും സ്പോർട്സ് വിങ് കോഓഡിനേറ്റർ ഷനൂജ് നമ്പ്യാർ നന്ദിയും പറഞ്ഞു.
റെഡ്, ബ്ലൂ, യെല്ലോ, ബ്ലാക്ക് എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ മത്സരത്തിൽ യെല്ലോ ടീം ഓവറോൾ ചാമ്പ്യന്മാരായി. തുടർന്ന് നടന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

