സ്പോർട്സ് മീറ്റ് സമാപിച്ചു
text_fieldsനന്നംമുക്ക് പ്രവാസി കൂട്ടായ്മ നടത്തിയ സ്പോർട്സ് മീറ്റിൽ ജേതാക്കളായവർ
ദുബൈ: യു.എ.ഇ നന്നംമുക്ക് പ്രവാസി കൂട്ടായ്മ നടത്തിയ സ്പോർട്സ് മീറ്റ് 2024ന് സമാപനം. ഷാർജ മുവൈല സ്കോളർ ഇന്റർനാഷനൽ അക്കാദമി ഗ്രൗണ്ടിൽ ഒരുക്കിയ മീറ്റിൽ വൻ ജനപങ്കാളിത്തമാണുണ്ടായിരുന്നത്. മൂന്ന് ടീമുകൾ അണിനിരന്ന കായിക മത്സരങ്ങളിൽ ടീം ഓഫ് കിഴക്കുമുറി ഓവറോൾ കിരീടം ചൂടി. ടീം ഓഫ് പൂച്ചപ്പടിയും ടീം ഓഫ് നന്നംമുക്കും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിവിധ എമിറേറ്റുകളിൽ നിന്നെത്തിയ പ്രമുഖരുടെ സാന്നിധ്യവും സ്പോർട്സ് മീറ്റിന്റെ വിജയമായി. വിജയികളെ യു.എ.ഇ നന്നംമുക്ക് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് പി.എം. ഹൈദർ അഭിനന്ദിച്ചു. ചടങ്ങിൽ പ്രമുഖർ സമ്മാനദാനം നിർവഹിച്ചു.

