‘സ്രോതസ്സ്’ കായിക പരിപാടികൾ സമാപിച്ചു
text_fieldsസ്രോതസ്സ് ഷാർജയുടെ കായിക പരിപാടികളിൽ പങ്കെടുത്തവർ
ഷാർജ: സ്രോതസ്സ് ഷാർജയുടെ ആദ്യ സ്പോർട്സ് ഡേ ശ്രദ്ധേയമായി. സ്കൈ ലൈൻ യൂനിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ 250ഓളം പേർ പങ്കെടുത്തു. സ്രോതസ്സ് പ്രസിഡൻറ് ഡേവിഡ് വർഗീസ് സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയൻ തോമസ് സ്വാഗതം പറഞ്ഞു.
കൺവീനർ ഷിബു തോമസ്, ട്രഷറർ മനോജ് മാത്യു, ജോ. ട്രഷറർ സുനിൽ മാത്യു, സ്ഥാപക അംഗങ്ങളായ വർഗീസ് ജോർജ്, ബിജോ കളിക്കൽ, മോഹൻ ജോർജ്, സാലിം ജോർജ് എന്നിവർ സംസാരിച്ചു.
തുടർന്ന് സ്രോതസ്സ് അംഗങ്ങളുടെയും കുട്ടികളുടെയും ഓട്ടം, വടംവലി, നടത്ത മത്സരം, ചാക്കിൽ കയറി ഓട്ടം, പാർസൽ പാസിങ്, സ്ഥാപക അംഗങ്ങളുടെ നടത്ത മത്സരം തുടങ്ങി വിവിധതരം സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങൾ നടന്നു. വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

