ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
text_fieldsവെട്ടുകാട് ആളൂർ മേഖലയിൽനിന്ന് യു.എ.ഇയിലെ സ്കൂളുകളിൽ സി.ബി.എസ്.ഇ പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ അമീൻ മുഹമ്മദ് ഷരീഫിനെ പ്രസിഡന്റ് ഷഹീം അഹമ്മദ് ഉപഹാരം നൽകി അനുമോദിക്കുന്നു
ദുബൈ: യു.എ.ഇയിലെ സ്കൂളുകളിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ വെട്ടുകാട് ആളൂർ മേഖലയിലെ വിദ്യാർഥികളെ അജ്മാൻ തമാം കോൺഫറൻസ് ഹാളിൽ നടന്ന ഗ്രാമോത്സവത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.
അമീൻ മുഹമ്മദ് ഷരീഫിനെ കേച്ചേരിയൻസ് പ്രസിഡന്റ് ഷഹീം അഹമ്മദും, സഫ ഷംസുദ്ദീനെ എഴുത്തുകാരനും അധ്യാപകനുമായ മുരളി മംഗലത്തും, ഹസീം നജീറിനെ വാസ സ്ഥാപക പ്രസിഡന്റും എത്തിക്സ് മെംബറുമായ ഇ.എം. ജമാലും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ഡോ. ഗിന്നസ് സുധീഷ് ഗുരുവായൂർ, പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, ജന. സെക്രട്ടറി എ.എ അലി ആളൂർ, ട്രഷറർ സുകുമാരൻ, ആർ.വി.എം. മുസ്തഫ, രാധാകൃഷ്ണൻ, എം.കെ. ജലീൽ എന്നിവർ സംബന്ധിച്ചു.

