Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനവുമായി അജ്മാന് പൊലീസ്
text_fieldsbookmark_border
അജ്മാന്: വേനലവധിയോടനുബന്ധിച്ച് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനവുമായി അജ്മാന് പൊലീസ്. ആഗസ്റ്റ് ഏഴു മുതല്‍ 25 വരെ നീണ്ടുനില്‍ക്കുന്ന ദിവസങ്ങളിലാണ് പൊലീസ് ആഭിമുഖ്യത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നത്. ഈ കാലയളവില്‍ 16 പരിശീലന ക്ലാസുകള്‍ ഉണ്ടായിരിക്കും. 10 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനത്തിന് സൗകര്യം ഒരുക്കുന്നത്.
പൊലീസ് സ്പോര്‍ട്സ് ആൻഡ് ഷൂട്ടിങ് ക്ലബിലെ പൂളിലായിരിക്കും പരിശീലനം. 400 ദിര്‍ഹമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 067035204, 067035203, 0522005997 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
Next Story

