Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തസ്നീം അസ്ലമിനെ ആദരിച്ചു
text_fieldsbookmark_border
ഗോൾഡൻ വിസ നേടിയ ആദ്യത്തെ മലയാളി വിദ്യാർഥിനി തസ്നീം അസ്ലമിനെ ദുബൈ കെ.എം.സി.സി ആദരിക്കുന്നു
ദുബൈ: ഷാർജ അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്ലാമിക് ശരീഅയിൽ ഒന്നാം റാങ്ക് നേടുകയും ഗോൾഡൻ വിസക്ക് അർഹമാകുകയും ചെയ്ത ആദ്യത്തെ മലയാളി വിദ്യാർഥി തസ്നീം അസ്ലമിനെ ദുബൈ കെ.എം.സി.സി ആദരിച്ചു. തസ്നീമിനുള്ള ഉപഹാരം ആക്ടിങ് പ്രസിഡൻറ് ഹനീഫ് ചേർക്കളയും ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ അരൂക്കുറ്റിയും സമ്മാനിച്ചു.
ഓർഗനൈസിങ് സെക്രട്ടറി ഹംസ തോട്ടിയിൽ, സീനിയർ വൈസ് പ്രസിഡൻറ് ഒ.കെ. ഇബ്രാഹീം, ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, റഈസ് തലശ്ശേരി, മൊയ്ദു ചപ്പാരപ്പടവ്, അഷ്റഫ് കൊടുങ്ങല്ലൂർ, അഡ്വ. ഇബ്രാഹീം ഖലീൽ, കെ.പി.എ. സലാം, നിസാമുദ്ദീൻ കൊല്ലം, മജീദ് മടക്കിമല തുടങ്ങിയവർ സംസാരിച്ചു. പിതാവ് അസ്ലമും പരിപാടിയിൽ സംബന്ധിച്ചു.
Next Story

