ടീം അബൂദാബിയന്‍സ് മാധ്യമ പുരസ്കാരങ്ങള്‍ സമ്മാനിച്ചു
text_fieldsടീം അബൂദാബിയന്‍സ് മാധ്യമ പുരസ്കാരം മീഡിയവണ്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് ഷിനോജ് കെ. ഷംസുദ്ദീന് ലോക കേരളസഭാംഗം സലീം ചിറക്കലില്നിന്ന് ഏറ്റുവാങ്ങുന്നു
അബൂദബി: ടീം അബൂദാബിയന്‍സ് മാധ്യമ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ദൃശ്യമാധ്യമ രംഗത്തെ അവാര്‍ഡ് മീഡിയവണ്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് ഷിനോജ് കെ. ഷംസുദ്ദീന് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ അവാർഡ് ഏറ്റുവാങ്ങി.
അച്ചടിമാധ്യമ മേഖലയില്‍ എന്‍.എം. അബൂബക്കറാണ്(മലയാള മനോരമ) അവാര്‍ഡിന് അര്‍ഹനായത്. കായിക മേഖലയിലെ മികവിനുള്ള അവാര്‍ഡ് മാരത്തണ്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സാദിഖ് അഹമ്മദിന് ലഭിച്ചു. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ലോക കേരളസഭാംഗം സലീം ചിറക്കല്‍, മലയാളി സമാജം കോഓഡിനേഷന്‍ ചെയര്മാന് യേശുശീലന്‍, പ്രസിഡന്റ് ഫൈസല്‍ ആദര്‍ശ്ശേരി, ജനറല്‍ സെക്രട്ടറി ജാഫര്‍ റബീഹ്, ട്രഷറര്‍ നജാഫ് മൊഗ്രാല്‍, മജീദ് തൈപറമ്പില്‍, ഡോ. ധനലക്ഷ്മി, മുജീബ് റഹ്മാന് എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡുകള്‍ കൈമാറിയത്. അവാര്‍ഡ് തുകയായ 10,001 രൂപ മൂന്നു പേരും ടീം അബൂദാബിയന്സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി. ഇതോടനുബന്ധിച്ച് ഓണനിലാവ് സീസണ്-2 എന്ന പേരില്‍ സംഗീത, നൃത്ത, ഹാസ്യ പരിപാടികളും അരങ്ങേറി. ലുലു ഗ്രൂപ് പി.ആര്.ഒ. അഷ്റഫ്, വൈസ് പ്രസിഡന്റ് മുനവ്വര്‍, ഷാമി, ഷബീര്‍, ജിമ്മി, മുഹമ്മദ്, യാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

