തളിപ്പറമ്പ് സി.എച്ച് സെന്റർ ഇഫ്താർ മീറ്റ്
text_fieldsശിഹാബ് തങ്ങൾ മെമ്മോറിയൽ അപ്പാർട്ട്മെന്റ്സ് ആൻഡ്
റിഹാബിലിറ്റേഷൻ സെന്റർ നിർമാണ ഫണ്ട് ഉദ്ഘാടനം അൽ ഔല ഡയറക്ടർ വി.പി. റഫീൽ സിറാജ് ആജലിനു നൽകി
നിർവഹിക്കുന്നു
ദുബൈ: തളിപ്പറമ്പ് സി.എച്ച് സെന്റർ ദുബൈ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ ടൈം ഗ്രാൻഡ് പ്ലാസയിൽ നടന്ന പരിപാടിയിൽ സബാഹ് ബിൻ സിറാജ് ഖിറാഅത്ത് നടത്തി. ടി.പി മഹമൂദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ബഷീർ തിക്കോടി ഉദ്ഘാടനം നിർവഹിച്ചു. അഹ്മദ് മൻസൂർ മദനി ഉദ്ബോധന പ്രസംഗം നടത്തി. ശിഹാബ് തങ്ങൾ മെമ്മോറിയൽ അപ്പാർട്ട്മെന്റ്സ് ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ നിർമാണ ഫണ്ട് ഉദ്ഘാടനം അൽ ഔല ഡയറക്ടർ വി.പി. റഫീൽ സിറാജ് ആജലിനു നൽകി നിർവഹിച്ചു.
ലൈഫ് ടൈം മെംബർഷിപ്പിന്റെ ഉദ്ഘാടനം സ്കോട്ട പ്രസിഡന്റ് നാസർ എ.ബി.സി ചെയർമാൻ മുഹമ്മദ് മദനിക്ക് നൽകി നിർവഹിച്ചു. എ.വി.വി അബ്ദുൽ ഷുക്കൂർ, നൂറുദ്ദീൻ പുളിക്കൽ, പി.വി ഫാസിൽ, സഫീർ കല്യാശ്ശേരി എന്നിവർ ലൈഫ് ടൈം മെംബർഷിപ് സ്വീകരിച്ചു. ജനറൽ സെക്രട്ടറി ഒ. മൊയ്തു സ്വാഗതവും എൻ.യു ഉമ്മർ കുട്ടി നന്ദിയും പറഞ്ഞു. ഭാരവാഹികളായ അബ്ബാസ് ഹാജി, സാദിഖ് കുഞ്ഞിമംഗലം, ശരീഫ് പെരുമളാബാദ്, മുഹമ്മദ് കുഞ്ഞി അരിയിൽ, ജാഫർ മാടായി, ഫായിസ് മാട്ടൂൽ, സി.കെ.പി യൂനുസ്, അബൂബക്കർ ആലക്കാട് എന്നിവർ പരിപാടി നിയന്ത്രിച്ചു.

