പ്രവർത്തക കൺവെൻഷൻ നാളെ
text_fieldsദുബൈ: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ പ്രവർത്തക കൺവെൻഷൻ ഞായറാഴ്ച രാവിലെ 9.30ന് അബുഹൈൽ കെ.എം.സി.സി പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ നടക്കും.
യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര, കെ.എം.സി.സി നാഷനൽ കമ്മിറ്റി ട്രഷറർ നിസാർ തളങ്കര, മുസ്ലിം ലീഗ് കാസർകോട് ജില്ല വൈസ് പ്രസിഡന്റുമാരായ കെ.ഇ.എ. ബക്കർ, വൺഫോർ അബ്ദുറഹ്മാൻ, ദുബൈ കെ.എം.സി.സി നേതാക്കളായ എം.സി. ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അബ്ദുല്ല ആറങ്ങാടി.
അഫ്സൽ മെട്ടമ്മൽ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യാപ്പടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ആക്ടിങ് ജനറൽ സെക്രട്ടറി പി.ഡി. നൂറുദ്ദീൻ, ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ എന്നിവർ അറിയിച്ചു.

