പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു
text_fields‘അഹ്ലൻ യാ ശഹറു റമദാനി’ൽ സിറാജുദ്ദീൻ കക്കാട് മുഖ്യപ്രഭാഷണം നടത്തുന്നു
ദുബൈ: റമദാനെ വരവേൽക്കുന്നതിന് മുന്നോടിയായി ദുബൈ കെ.എം.സി.സി പയ്യന്നൂർ മണ്ഡലം കമ്മിറ്റി ‘അഹ്ലൻ യാ ശഹറു റമദാൻ’ എന്ന പേരിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ദുബൈ കെ.എം.സി.സി കണ്ണൂർ ജില്ല പ്രസിഡന്റ് സൈനുദ്ദീൻ ചേലേരി ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീൻ കക്കാട് മുഖ്യ പ്രഭാഷണം നടത്തി.
മുഖ്യാതിഥികളായ സലിം മൂപ്പൻ, ജമാൽ മൈലാഞ്ചിക്കൽ, ആസിഫ് പാലക്കോട് എന്നിവർക്കുള്ള സ്നേഹോപഹാരം സൈനുദ്ദീൻ ചേലേരി, റഹ്ദാദ് മൂഴിക്കര, ഹാഷിം പെരിങ്ങോം, അബ്ദുൽ ജബ്ബാർ എന്നിവർ നൽകി. മണ്ഡലം പ്രസിഡന്റ് ഹാഷിം പെരിങ്ങോം അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി റഹദാദ് മൂഴിക്കര, ഷാർജ കെ.എം.സി.സി കാസർകോട് ജില്ല ഉപാധ്യക്ഷൻ പി.കെ. അശ്റഫ്, ജമാൽ മൈലാഞ്ചിക്കൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ സ്വാഗതവും റഫീഖ് പുളിങ്ങോം നന്ദിയും പറഞ്ഞു.

