‘തീരം’ ഓണാഘോഷം സംഘടിപ്പിച്ചു
text_fields‘തീരം’ ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങ്
ഉമ്മുല്‍ ഖുവൈന്‍: സാമൂഹിക സാംസ്കാരിക സംഘടനയായ തീരം 21ാം വാർഷികവും ഓണാഘോഷവും ‘തീരം തിരുവോണം 2024’ എന്ന പേരിൽ ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ നടത്തി.
ഓണസദ്യ, ഘോഷയാത്ര, ചെണ്ടമേളം, വിവിധ നൃത്തരൂപങ്ങൾ, കോമഡി സ്കിറ്റ്, ക്ലാസിക്കൽ ഫ്യൂഷൻ, നാടൻപാട്ടുകൾ തുടങ്ങി നിരവധി കലാരൂപങ്ങൾ അരങ്ങേറി. പരിപാടിയുടെ ഉദ്ഘാടനം ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജ്ജാദ് നാട്ടിക നിർവഹിച്ചു.
മാതൃഭൂമി ന്യൂസ് സീനിയർ റിപ്പോർട്ടർ സുരേഷ് വെള്ളിമുറ്റം ആശംസ നേർന്നു. തീരം ദുബൈ നോർതേൺ എമിറേറ്റ്സ് പ്രസിഡന്റ് മഹേഷ് ബാബു അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് ചെയർപേഴ്സൻ ശ്രീജ ഹരിറാം, ജനറൽ സെക്രട്ടറി ഷാജി കുറുപ്പത്ത്, ദുബൈ നോർതേൺ എമിറേറ്റ്സ് സെക്രട്ടറി അനിൽ കുമാർ, മുൻ ചെയർമാൻ ഡോ. ഹരിറാം പള്ളിയിൽ, അമൃത തീരം ട്രസ്റ്റ് ചെയർമാൻ ഷണ്മുഖൻ പോണത്ത്, ട്രഷററും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ സുമനേഷ്, അബൂദബി പ്രസിഡന്റ് ജിതേഷ്, ലേഡീസ് വിങ് പ്രതിനിധി അത്ത രതീഷ് എന്നിവർ പങ്കെടുത്തു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കലാപ്രകടനങ്ങളിൽ മികവ് കാട്ടിയ കൗമാര യുവ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.

