‘പറന്നിറങ്ങുന്നവർക്ക് പുതുലോകം പണിയുന്നവർ’ പ്രകാശനം ചെയ്തു
text_fieldsസഫീർ ഉളിയിൽ രചിച്ച ‘പറന്നിറങ്ങുന്നവർക്ക് പുതുലോകം പണിയുന്നവർ’ പുസ്തകം മേളയിൽ പ്രകാശനം ചെയ്യുന്നു
ഷാർജ: സഫീർ ഉളിയിൽ രചിച്ച ‘പറന്നിറങ്ങുന്നവർക്ക് പുതുലോകം പണിയുന്നവർ’ എന്ന യാത്രാവിവരണ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു.
മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ എഴുത്തുകാരൻ ഇ.കെ. ദിനേശന് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. എഴുത്തുകാരായ ഹമീദ് ചങ്ങരംകുളം, സജീദ് ഖാൻ പനവേൽ, ലിപി പബ്ലിക്കേഷൻസ് എം.ഡി അക്ബർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. പ്രവാസിയായ സഫീർ കണ്ണൂർ ജില്ലയിലെ ഉളിയിൽ സ്വദേശിയാണ്. പുസ്തകം ഹാൾ നമ്പർ 7ൽ ലിപി പബ്ലിക്കേഷൻസ് സ്റ്റാളിൽ ലഭ്യമാണ്.

