Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡപകടത്തിൽ രണ്ട് വയസ്സുകാരൻ മരിച്ചു
text_fieldsbookmark_border
മരണപ്പെട്ട രണ്ട് വയസ്സുകാരൻ
അജ്മാൻ: നുഐമിയയില് വാഹനാപകടത്തിൽ ജോർഡൻ സ്വദേശിയായ രണ്ട് വയസ്സുകാരൻ മരിച്ചു. ഇഫ്താർ സമയത്തിന് മുമ്പ് വാഹനത്തിൽനിന്നും സാധനങ്ങൾ എടുക്കാൻ പോയ പിതാവിന്റെ പിറകെ കുട്ടി ഓടിയതാണ് അപകട കാരണമെന്നറിയുന്നു.
ഞായറാഴ്ച വൈകുന്നേരം കുട്ടി വീട്ടിൽനിന്നും ഇറങ്ങിയത് ആരും കണ്ടിരുന്നില്ല. പിതാവിന്റെ പിറകെ ഓടിയ കുട്ടിയെ അറബ് സ്വദേശി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ജോർഡാനിയും മാതാവ് ഈജിപ്ഷ്യൻ സ്വദേശിയുമാണ്.
Next Story

