സുഡാന് കൂടുതൽ സഹായം എത്തിച്ച് യു.എ.ഇ
text_fieldsദുബൈ: ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സുഡാന് വിമാന മാർഗം കൂടുതൽ ദുരിതാശ്വാസ സഹായങ്ങൾ എത്തിച്ച് യു.എ.ഇ. യു.എ.ഇയുടെ ജീവകാരുണ്യ സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ (ഇ.ആർ.സി) നേതൃത്വത്തിൽ സുഡാനിലെ പടിഞ്ഞാറൻ ചാഡിലുള്ള അബേഷ് വിമാനത്താവളത്തിലേക്കാണ് കഴിഞ്ഞ ദിവസം കൂടുതൽ ചരക്കുകൾ എത്തിച്ചത്.
രക്തരൂഷിതമായി തുടരുന്ന സംഘർഷത്തിൽ ഇരകളായ സുഡാൻ ജനതയുടെ ദുരിതത്തിന് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് സഹായ വിതരണം തുടരുന്നതെന്ന് അധികൃതർ അറിയിച്ചു.
പോർട്ട് സുഡാൻ വഴിയും നേരത്തേ യു.എ.ഇ ദുരന്തമുഖത്തുള്ളവർക്ക് സഹായമെത്തിച്ചിരുന്നു. ഓരോ ഘട്ടത്തിലും ജനങ്ങളുടെ ആവശ്യം എന്താണെന്ന് മനസ്സിലാക്കിയാണ് സഹായവിതരണമെന്ന് ഇ.ആർ.സി പറഞ്ഞു.

