‘ഗൂഗ്ൾ ക്രോം’ ഉപയോഗിക്കുന്നവർക്ക് യു.എ.ഇയിൽ മുന്നറിയിപ്പ്
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും ജനപ്രിയ ബ്രൗസറായ ഗൂഗ്ൾ ക്രോമിന്റെ ഡെസ്ക് ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. അതീവ അപകടസാധ്യത വ്യക്തമാക്കുന്ന ‘ഹൈറിസ്ക് അലർട്ടാ’ണ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്. വ്യക്തിഗത വിവരങ്ങളോ വിശദാംശങ്ങളോ ചോരുന്നത് ഒഴിവാക്കുന്നതിനും മറ്റ് തട്ടിപ്പുകൾ തടയുന്നതിനുമായി ‘ക്രോമി’ന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാനാണ് നിർദേശിച്ചിട്ടുള്ളത്. ക്രോം ബ്രൗസറിൽ ഒന്നിലേറെ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് വിവരങ്ങൾ ചോർത്താനും സുരക്ഷക്ക് ഭീഷണിയാകാനും സാധ്യതയുണ്ടെന്നും നിർദേശത്തിൽ പറയുന്നു കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് കൗൺസിൽ നിർദേശം പുറപ്പെടുവിച്ചത്.

