Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരൂര്‍ സ്വദേശി അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു
text_fieldsbookmark_border
അല്‍ഐന്‍: മലപ്പുറം ജില്ലയിലെ തിരൂര്‍ തലക്കടത്തൂര്‍ ചോലപ്പുറം സ്വദേശി പൊട്ടേങ്ങല്‍ മുഹമ്മദലിയുടെ മകന് സുഹൈബ് ( 26 ) അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു. അല്‍ഐന്‍ മത്സ്യമാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്ന സുഹൈബ് വാഹനത്തില്‍ മത്സൃവുമായി പോയപ്പോഴാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാവിലെ 8.30ന് അല്‍ഐന്‍ ട്രക്ക് റോഡില്‍ റൗള പാലസിന് സമീപത്ത് സുഹൈബ് ഓടിച്ചിരുന്ന വാഹനം ട്രക്കുമായി ഇടിക്കുകയായിരുന്നു.
മൂന്ന് വര്‍ഷത്തോളമായി അല്‍ഐന്‍ മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു സുഹൈബ്. അവിവാഹിതനാണ്. ഉമ്മാത്തുവാണ് മാതാവ്. അല്‍ഐനിലുള്ള ജാബിര്‍, ജുബൈരിയ്യ എന്നിവര്‍ സഹോദരങ്ങളാണ്.
അല്‍ഐന്‍ ജിമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story
