75 ശതമാനം ഓഫറുമായി യൂനിയൻ കോപ്
text_fieldsദുബൈ: 3000ഓളം ഉൽപന്നങ്ങൾക്ക് 75 ശതമാനം ഓഫർ പ്രഖ്യാപിച്ച് യൂനിയൻ കോപ്. 'ഫസ്റ്റ് കോൾ' എന്ന പേരിൽ നടക്കുന്ന പ്രൊമോഷൻ കാമ്പയിന്റെ ഭാഗമായാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സ്, ഭക്ഷണം, ഭക്ഷ്യ ഉൽപന്നങ്ങൾ, ഫ്രോസൻ ഫുഡ്, ഓർഗാനിക്, വീട്ടുപകരണങ്ങൾ തുടങ്ങിയവക്കെല്ലാം ഓഫറുണ്ട്.
വെള്ളിയാഴ്ച മുതൽ 20 വരെയാണ് ഓഫർ. യൂനിയൻ കോപിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭിക്കും. അൽബർഷ മാൾ, അൽ വർഖ സിറ്റി മാൾ, അൽ ബർഷ സൗത് മാൾ, ഇത്തിഹാദ് മാൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന യൂനിയൻ കോപുകളിലും ഓഫറുകളുണ്ടാകു.
ഉപഭോക്താക്കളുടെ സംതൃപ്തിയും സന്തോഷവുമാണ് ലക്ഷ്യമെന്നും കാമ്പയിനായി 50 ലക്ഷം ദിർഹം മാറ്റിവെക്കുമെന്നും യൂനിയൻ കോപ് ഹാപിനസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. പഴം, പച്ചക്കറി, ഇറച്ചി, സുഗന്ധ വ്യഞ്ജനങ്ങൾ, അരി തുടങ്ങിയവയെല്ലാം ഓഫർ പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്.

