Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകര മഹോത്സവം ഇന്ന്

text_fields
bookmark_border

ഷാർജ: വടകര എൻ.ആർ.ഐ ഫോറം ഷാർജ ചാപ്റ്റർ  സംഘടിപ്പിക്കുന്ന ‘വടകര മഹോത്സവം 2017' വ്യാഴാഴ്​ച ആറു മണിക്ക് ഷാർജ ഇന്ത്യൻ  അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. വടകര പാർല്മന്റ് മണ്ഡല പരിധിക്കുള്ളിൽ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന വടകര എൻ.ആർ.ഐ ഫോറം ഷാർജ ചാപ്റ്റർ മൂന്നാം തവണയാണ് വടകര മഹോത്സവമെന്ന പേരിൽ മെഗാ ഇവന്റ് ഒരുക്കുന്നത്. 

അറബ് ലോകത്തെ സാമൂഹിക, സാംസ്കാരിക, സംഘടനാ രംഗത്തെ മഹത് വ്യക്തിത്വങ്ങളും  വ്യവസായ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ   നൃത്തനൃത്യങ്ങൾ, സംഗീത-ഹാസ്യ വിരുന്നുമുണ്ടാകും.പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിക്കും. ഫോൺ: 050 8193477.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vadakara
Next Story