വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജ് അലുമ്നി ഫോറം
text_fieldsഅഡ്വ. ഫരീദ്, ഷറഫുദ്ദീന്, ബിജീഷ് ശങ്കര്‍
ദുബൈ: മലപ്പുറം വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജ് അലുമ്നി ഫോറം യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി രൂപവത്കരിച്ചു. ഖിസൈസില്‍ നടന്ന ചടങ്ങില്‍ അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീന് അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: അഡ്വ. ഫരീദ് (പ്രസി.), പ്രമോദ് ചന്ദ്രന് (വര്‍ക്കിങ് പ്രസി.), ഡോ. ത്വാഹിറ കല്ലുമുറിക്കല്‍, ഫൈസല്‍ വളാഞ്ചേരി (വൈ.പ്രസി.), ഷറഫുദ്ദീന് നെല്ലിശ്ശേരി (ജന.സെക്ര.), പി. സുധീര്‍ വളാഞ്ചേരി, നിഷാ മാത്യു (ജോ.സെക്ര.), ബിജീഷ് ശങ്കര്‍ (ട്രഷ.), പ്രീതി രഞ്ജിത് (രക്ഷാധികാരി), അനസ് മാനന്തടം (ചീഫ് കോഓഡിനേറ്റര്‍), പി.കെ. മുഹമ്മദ് അഷ്റഫ്, നസീര്‍ ആനക്കാപറമ്പില്, അഡ്വ. സിമി സീതി, ജാസിം ഖാന്, ഫിറോസ്, നൗഷാദ് ഖാലിദ്, അബ്ദുല്‍ അസീസ്, ഫൈസല്‍ തൂമ്പത്ത്, ദീപക് പനങ്ങാട്ട് (സബ് കോഓഡിനേറ്റര്‍മാര്‍).

