Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയില്‍ വത്തിക്കാന്‍ എംബസി പ്രവര്‍ത്തനമാരംഭിച്ചു

text_fields
bookmark_border
അബൂദബിയില്‍ വത്തിക്കാന്‍ എംബസി പ്രവര്‍ത്തനമാരംഭിച്ചു
cancel
camera_alt

വത്തിക്കാന്‍ സംഘത്തെ യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ സ്വീകരിക്കുന്നു

അബൂദബി: വത്തിക്കാന്‍ എംബസി അബൂദബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശ്വസ്ത അനുയായി ആര്‍ച് ബിഷപ് ഇദ്ഗാര്‍ പെന പാരയാണ് എംബസി ഉദ്ഘാടനം ചെയ്തത്.

സാംസ്‌കാരിക മന്ത്രി നൂറ ബിന്‍ത് മുഹമ്മദ് അല്‍ കഅബി, മാര്‍പാപ്പ അയച്ച ഉന്നതതല പ്രതിനിധിസംഘത്തില്‍പ്പെട്ട ബിഷപ് പോള്‍ ഹിന്‍ഡര്‍, സര്‍ക്കാറിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. യു.എ.ഇയും വത്തിക്കാനും തമ്മില്‍ വര്‍ഷങ്ങളായുള്ള മികച്ച ഉഭയകക്ഷി ബന്ധം തെളിയിക്കുന്നതാണ് വത്തിക്കാന്‍ എംബസിയെന്ന് ആര്‍ച് ബിഷപ് വ്യക്തമാക്കി.

2019 ഫെബ്രുവരി നാലിന് ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ തയ്യിബും അബൂദബിയില്‍ വെച്ച് ഒപ്പിട്ട ചരിത്രപരമായ മാനുഷിക സൗഹാര്‍ദരേഖയുടെ മൂന്നാം വാര്‍ഷിക ദിനത്തോടനുബന്ധിച്ചായിരുന്നു എംബസി ഉദ്ഘാടനമെന്നതും ശ്രദ്ധേയമായി.

വത്തിക്കാന്‍ സംഘം യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ്​ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാനുമായി കൂടിക്കാഴ്ച നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vatican embassy opens in Abu Dhabi
Next Story