വാഹന ഉപഭോക്തൃ സേവനം സ്മാർട്ടാക്കാൻ ഷാർജ
text_fieldsഷാർജ: വാഹനങ്ങളുടെ നിരക്കും ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങളും വർധിച്ചതോടെ സേവനങ്ങൾ സ്മാർട്ടാക്കാനൊരുങ്ങി ഷാർജ ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ഷാർജ പൊലീസും മോട്ടോർ വെഹിക്കിൾ ലൈസൻസ് വകുപ്പും വാഹന ഉപഭോക്താക്കൾക്ക് നൽകുന്ന എല്ലാ സേവനങ്ങളും ഇനി മുതൽ ഇലക്ട്രോണിക്, സ്മാർട്ട് ആപ് വഴി ലഭ്യമാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് എം.ഒ.ഐ ആപ് വഴിയാണ് സേവനം ലഭ്യമാവുക.
ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാൻ ഷാർജ എമിറേറ്റിലെ പൗരന്മാർക്കും കമ്പനികൾക്കും നൽകുന്ന എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുമെന്ന് ഷാർജ പൊലീസ് വെഹിക്കിൾസ് ലൈസൻസിങ് വിഭാഗം മേധാവി കേണൽ അബ്ദുറഹ്മാൻ ഖാതർ പറഞ്ഞു.

