പ്രവാസി കൂട്ടായ്മ വാർഷികം
text_fieldsവെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ ‘വെണ്മ’യുടെ വാർഷികാഘോഷവും കുടുംബ സംഗമവും പ്രസിഡന്റ് ഡി. പ്രേംരാജ്
ഉദ്ഘാടനം ചെയ്യുന്നു
ഉമ്മുൽഖുവൈൻ: വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ 'വെണ്മ'യുടെ വാർഷികാഘോഷവും കുടുംബ സംഗമവും പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. 'വെണ്മ' വെഞ്ഞാറമൂട്ടിൽ പുതിയതായി ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിന്റെ ലോഗോ പ്രകാശനം ഡി. പ്രേംരാജ്, എം. സുദർശൻ, പ്രോജക്ട് കോഓഡിനേറ്റർമാരായ ഹാഷിം തമ്പി, നബീൽ എന്നിവർ ചേർന്ന് നിർവഹിച്ചു. ജെ.ആർ.സി ബാബു, ഷാജഹാൻ ഖോർഫഖാൻ, ഹാപ്പിലാൻഡ് മോഹൻ, ഷാജഹാൻ പിരപ്പൻകോട്, ഫൈസൽ, ബലൂൺ എന്നിവർക്ക് ബിസിനസ് എക്സലൻസി അവാർഡ് നൽകി. അഷ്റഫ്, സലിം എന്നിവരെ ആദരിച്ചു. സുഭാഷ് സുരേന്ദ്രൻ, ജെ.ആർ.സി. ബാബു, ഷാജഹാൻ പിരപ്പൻകോട്, നവാസ്, മോഹനൻ, ഫൈസൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം. സുദർശനൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി.

