നിയമ ലംഘനം; കഫ്തീരിയ പൂട്ടി
text_fieldsഅബൂദബി: തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ കണ്ടെത്തിയ അബൂദബിയിലെ കൊകോബോന കഫ്തീരിയ അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി(അഡാഫ്സ) പൂട്ടി.പൊതുജനാരോഗ്യത്തിന് ഹാനികരമായതിനാലാണ് കഫ്തീരിയക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അഡാഫ്സ വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തി താക്കീത് നല്‍കിയിട്ടും സ്ഥാപനം തിരുത്താന്‍ തയാറായില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അബൂദബിയിലെ എം.എസ് ഫുഡ് ട്രേഡിങ് എന്ന സ്ഥാപനവും പൂട്ടിയിരുന്നു. എമിറേറ്റിലെ ഭക്ഷ്യവസ്തു വിൽപന സ്ഥാപനങ്ങളിലും ഹോട്ടലുകളിലും അഡാഫ്സ നിരന്തര പരിശോധനയാണ് നടത്തുന്നത്. നിയമലംഘനം കണ്ടെത്തിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്റാറന്റുകള്‍ തുടങ്ങിയ നിരവധി സ്ഥാപങ്ങള്‍ അടപ്പിച്ചിരുന്നു.

